---
title: "പളളൂർ സ്വദേശിയുടെ ആഡംബര ബൈക്ക് തട്ടിയെടുത്ത് ഉടമയറിയാതെ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തു ; പെരിങ്ങത്തൂർ സ്വദേശിക്കെതിരെ കേസ്"
english_title: "Pallaur native's luxury bike  and registered in someone else's name without owner's knowledge; Case filed against Peringathur native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276144/Pallaur native's luxury bike  and registered in someone else's name without owner's knowledge; Case filed against Peringathur native"
published_at: "2025-03-12T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d180349601a_1000619866.jpg"
keywords: []
---

# പളളൂർ സ്വദേശിയുടെ ആഡംബര ബൈക്ക് തട്ടിയെടുത്ത് ഉടമയറിയാതെ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തു ; പെരിങ്ങത്തൂർ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിലേക്ക് മാറ്റിയാൾക്ക് എതിരെ പൊലീസ് കേസ്.

## Article Content

ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിലേക്ക് മാറ്റിയാൾക്ക് എതിരെ പൊലീസ് കേസ്.

ബന്ധുവിനെയും, ഭാര്യയുടെ പിതാവിനെയും പറ്റിച്ചതായും പരാതി. ഇതേക്കുറിച്ച് മാഹി പള്ളൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെരിങ്ങത്തൂർ സ്വദേശി പി.കെ.ഇസ്മയിലും, പളളൂരിലെ നിലോഫലും ബന്ധുക്കളാണ്.

ഇദ്ദേഹം സ്ഥലത്ത് ഇല്ലാത്ത സമയത്ത് ഇയാളുടെ പതിമൂന്നര ലക്ഷം രൂപ വരുന്ന മെർവിഡവിസൻ ബൈക്ക് വില്പന നടത്താൻ എന്ന് പറഞ്ഞ് ഇസ്മയിൽ വീട്ടിൽ നിന്ന് എടുത്തു കൊണ്ടുപോയി.

ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവും നൽകിയില്ല. ഇയാളെ പലതവണ ബന്ധപ്പെട്ടിട്ടും, പണമൊ, ബൈക്കോ തിരിച്ചു നൽകിയില്ലയെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരൻ്റെ ഇളയ മകൻ ആർ ടി ഒ യുടെ സൈറ്റിൽ പരിശോധിച്ചപ്പോൾ മാഹി ആർ ടി ഒ ഓഫീസിൽ ബൈക്ക് റജിസ്റ്റർ ചെയ്തതായും കണ്ടെത്തി.

അതും ഇസ്മയിലിൻ്റെ ഭാര്യയുടെ പിതാവിൻ്റെ പേരിൽ.

ഇതേ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ഭാര്യയുടെ പിതാവ് പോലും അറിയാതെയാണ് എൻഒസി മാറ്റിയതെന്ന് കണ്ടെത്തി.

വാഹന ഉടമ പോലും അറിയാതെ വ്യാജ ഒപ്പിട്ട് മറ്റൊരാളുടെ പേരിൽ വാഹനം മാറ്റി എന്നാണ് പരാതി.

തുടർന്ന് പള്ളൂർ പോലീസിൽ പരാതി നല്കിയതോടെയാണ് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276144/Pallaur native's luxury bike  and registered in someone else's name without owner's knowledge; Case filed against Peringathur native)